Skip to main content
Source
Oneindia Malayalam
https://malayalam.oneindia.com/news/india/assets-1413-crores-dk-shivakumar-is-the-richest-mla-in-the-country-says-adr-report-know-details-here-394369.html
Author
Rakhi
Date
City
Bengaluru

രാജ്യത്തെ ഏറ്റവും സമ്പന്നനായ എം എൽ എ കർണാടക ഉപമുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായി ഡി കെ ശിവകുമാർ. 1413 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ ഇ ഡബ്ല്യു) എന്നീ സംഘടനകളാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. റിപ്പോർട്ടിൽ ഉൾപ്പെട്ട ആദ്യ 3 എംഎൽഎമാർ ഉൾപ്പെടെ 12 പേരും കർണാടകയിൽ നിന്നുള്ളവരാണ്.

ഗൗരിബദന്നൂരിൽ നിന്നുള്ള സ്വതന്ത്ര എം എൽ എയായ കെഎച്ച് പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1267 കോടിയാണ് അദ്ദേഹത്തിന്റെ ആസ്ഥി. 1156 കോടി ആസ്തിയുമായി ഗോവിന്ദരാജ് നഗർ എം എൽ എ പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.

ആന്ധ്ര മുൻ മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു (668 കോടി), ഗുജറാത്തിലെ മാൻസയിൽ നിന്നുള്ള ബി ജെ പി എം എൽ എ ജയന്തിഭായ് സോമഭായ് പട്ടേൽ(661 കോടി ), കർണാടക ഹെബ്ബാൾ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് എം എൽ എയും മന്ത്രിയുമായ ബൈരതി സുരേഷ് ( 648 കോടി), ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി (510 കോടി), മഹരാഷാട്രയിലെ ഘട്കോപർ ഈസ്റ്റിൽ നിന്നുള്ള ബി ജെ പി എം എൽ എ പരാഗ് ഷാ (500 കോടി), ഛത്തീസ്ഗഡ് അംബികാപൂർ എം എൽ എ ടി എസ് ബാബ (500 കോടി), മഹാരാഷ്ട്ര മലബാർ ഹിൽ എം എൽ എ മംഗൾ പ്രഭാത് ലോധ (441 കോടി) എന്നിവരാണ് പട്ടികയിലെ ആദ്യ 10 പേർ.

കർണാടകയിൽ നിന്നുള്ള 14 ശതമാനം എം എൽ എമാരും കോടിപതികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. എം എൽ എയുടെ ശരാശരി ആസ്തി 64.3 കോടിയാണ്. രാജ്യത്തെ ഏറ്റവും ദരിദ്രനായ എം എൽ എ ബംഗാളിലെ ഇൻഡസ് മണ്ഡലത്തിൽ നിന്നുള്ള നിർമൽ കുമാർ ധാരയാണ്. അദ്ദേഹത്തിന്റെ ആസ്തി 1700 രൂപയാണ്.കർണാടകയിൽ നിന്നുള്ള ഏറ്റവും ദരിദ്രനായ എം എൽ എ ബി ജെ പിയുടെ ബഗീരഥി മുരുല്യയാണ്. 28 ലക്ഷമാണ് ആസ്തി.