Skip to main content
Source
Mathrubhumi
https://www.mathrubhumi.com/news/india/bjp-s-income-rose-by-50-and-yours-asks-rahul-gandhi-on-twitter-1.5951305
Date
City
New Delhi

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി 3623.28 കോടി രൂപയാണ് വരുമാനമായി നേടിയത്.

രാജ്യത്തെ ദേശീയ പാര്‍ട്ടികളില്‍ ഏറ്റവും വരുമാനമുള്ളത് ബിജെപിക്കാണെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ബിജെപിക്കെതിരേ വിമര്‍ശവുമായി രാഹുല്‍ ഗാന്ധി. ബിജെപി അവരുടെ വരുമാനം വര്‍ധിപ്പിച്ചു. നിങ്ങളോ?  രാഹുല്‍ ട്വീറ്ററിലൂടെ ചോദിച്ചു. 

https://twitter.com/RahulGandhi/status/1431475160004038658?ref_src=twsr…

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ബിജെപി വരുമാനം വര്‍ധിപ്പിച്ചെന്ന എ.ഡി.ആര്‍ (Association for Democratic Reforms (ADR) റിപ്പോര്‍ട്ട് സംബന്ധിച്ച വാര്‍ത്തയും രാഹുല്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

ദേശീയ പാര്‍ട്ടികളുടെ വരുമാനം സംബന്ധിച്ച കണക്ക് എ.ഡി.ആര്‍ പുറത്തുവിട്ടിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി 3623.28 കോടി രൂപയാണ് വരുമാനമായി നേടിയത്. 1651.02 കോടി രൂപ മാത്രമാണ് ചെലവായത്. ഇലക്ട്രല്‍ ബോണ്ട് ഇനത്തില്‍ നേടിയ സംഭാവനകളാണ് ബിജെപിയുടെ വരുമാനം വര്‍ധിക്കാന്‍ കാരണമായതെന്നാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.