Skip to main content
Source
Dool News
Date
City
New Delhi

മണിപ്പൂരിലെ പുതിയ നിയമസഭയിലെ 60 അംഗങ്ങളില്‍ 48 പേരും കോടീശ്വരന്മാരാണെന്ന് കണക്കുകള്‍.

വിജയിച്ച സ്ഥാനാര്‍ത്ഥികളുടെ ശരാശരി ആസ്തി 3.75 കോടി രൂപയാണ്. അവരില്‍ 23 ശതമാനം പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകളും 18 ശതമാനം പേര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച 60 സ്ഥാനാര്‍ത്ഥികളുടെയും സ്വയം സത്യവാങ്മൂലം വിശകലനം ചെയ്ത മണിപ്പൂര്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബി.ജെ.പി 32, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി) ഏഴ്, ജനതാദള്‍ (യുണൈറ്റഡ്) ആറ്, കോണ്‍ഗ്രസ് അഞ്ച്, നാഗാ പീപ്പിള്‍സ് ഫ്രണ്ട് അഞ്ച്, സ്വതന്ത്രര്‍ മൂന്ന്, കുക്കി പീപ്പിള്‍സ് അലയന്‍സ് രണ്ട് സീറ്റുകള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം.

2022ല്‍ വിശകലനം ചെയ്ത വിജയിച്ച 60 സ്ഥാനാര്‍ത്ഥികളില്‍ 14 പേര്‍ (23 ശതമാനം) തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു.

വിജയിച്ച 11 (18 ശതമാനം) സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകള്‍ ഉണ്ട്.

വിജയിച്ച 60 സ്ഥാനാര്‍ത്ഥികളില്‍ 48 (80 ശതമാനം) കോടീശ്വരന്മാരാണ്, 2017 ല്‍ ഇത് 32 ശതമാനമാണ്.

പാര്‍ട്ടി അടിസ്ഥാനത്തില്‍, ബി.ജെ.പിയില്‍ നിന്ന് വിജയിച്ച 32 സ്ഥാനാര്‍ത്ഥികളില്‍ ഏഴ് (22 ശതമാനം), കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് പേരില്‍ നാല് (80 ശതമാനം), എന്‍.പി.പിയില്‍ നിന്ന് ഏഴ് പേരില്‍ ഒരാള്‍ (14 ശതമാനം), ജെ.ഡി.യുവില്‍ നിന്നുള്ള ആറില്‍ ഒരാള്‍ (17 ശതമാനം) മൂന്ന് സ്വതന്ത്രരില്‍ ഒരാളും (33 ശതമാനം) തങ്ങളുടെ സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതായി എ.ഡി.ആര്‍ വിശകലനം ചെയ്യുന്നു.

പാര്‍ട്ടി അടിസ്ഥാനത്തില്‍, ബി.ജെ.പിയില്‍ നിന്നുള്ള 32 പേരില്‍ 25 (78 ശതമാനം), എന്‍.പി.പിയില്‍ നിന്ന് ഏഴില്‍ ആറ് (86 ശതമാനം), കോണ്‍ഗ്രസില്‍ നിന്ന് അഞ്ച് (100 ശതമാനം), ജെ.ഡി.യുവില്‍ നിന്ന് ആറ് (83 ശതമാനം) യു), എന്‍.പി.എഫില്‍ നിന്നുള്ള അഞ്ചില്‍ അഞ്ചും (100 ശതമാനം) മൂന്ന് സ്വതന്ത്രരില്‍ രണ്ടുപേരും (67 ശതമാനം) ഒരു കോടി രൂപയിലധികം മൂല്യമുള്ള സ്വത്ത് ഉള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്.