Skip to main content
Source
Madhyamam
Date
City
New Delhi

രാഷ്​ട്രീയ പാർട്ടികളുടെ ഇലക്​​ടറൽ ​േബാണ്ടുകൾ ഉൾപ്പെടെ വരുമാനത്തിൽ വലിയൊരു ഭാഗത്തിന്‍റെ ഉറവിടം അജ്ഞാതമെന്ന്​. 2019 -20 കാലയളവിൽ ലഭിച്ച 3377.41 കോടിയുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇത്​ മൊത്തം വരുമാനത്തിന്‍റെ 70.98 ശതമാനം വരും.

അസോസിയേഷൻ ഓഫ്​ ഡെമോക്രാറ്റിക്​ റീഫോംസ്​ (എ.ഡി.ആർ) പുറത്തുവിട്ടതാണ്​ കണക്കുകൾ. ഉറവിടം വെളിപ്പെടുത്താത്ത 3377.41 ​േകാടിയിൽ 2,993.82 അതായത്​ 88.64ശതമാനം ഇലക്​ടറൽ ബോണ്ടുകളാണ്​. ​രാഷ്​ട്രീയ പാർട്ടികളുടെ ​ആദായ നികുതി റി​േട്ടണുകളിലും തെരഞ്ഞെടുപ്പ്​ കമീഷനിൽ സമർപ്പിച്ച കണക്കുകളിലും ഉറവിടം വെളിപ്പെടുത്തിയിട്ടില്ല.

20,000 രൂപയിൽ താഴെ നൽകുന്ന വ്യക്തികളുടെയോ സംഘടനകളുടെയോ അല്ലെങ്കിൽ ഇലക്​ടറൽ ബോണ്ടുകളായി സംഭാവന നൽകുന്നവരുടെയോ പേരു വിവരങ്ങൾ രാഷ്​ട്രീയ പാർട്ടികൾ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. അതിനാൽതന്നെ സംഭാവനകളുടെ ഉറവിടം കണ്ടെത്താൻ സാധിക്കാറില്ല. 2004-05 മുതൽ 2019-20 വരെ രാഷ്​ട്രീയ പാർട്ടികൾ അജ്ഞാത സ്രോതസുകളിൽനിന്ന്​ 14,651.53 കോടി സമാഹരിച്ചുവെന്നാണ്​ കണക്കുകൾ.

2019-20 കാലയളവിൽ ബി.ജെ.പി 2,642.63 ​േകാടി രൂപയുടെ ഉറവിടം വ്യക്തമാക്കാത്ത കണക്കുകൾ അവതരിപ്പിച്ചു. ഇത്​ മൊത്തം 3377.41കോടിയുടെ തുകയുടെ 78.24 ശതമാനം വരും. കോൺഗ്രസ്​ 526 കോടി രൂപയുടെ ഉറവിടം വെളിപ്പെടുത്തിയിട്ടില്ല. ഇത്​ മൊത്തം തുകയുടെ 15.57 ശതമാനം വരുമെന്നും എ.ഡി.ആർ പറയുന്നു.

മറ്റു ആറ്​ ദേശീയ പാർട്ടികൾ അവതരിപ്പിച്ച അജ്ഞാത സ്രോതസുകളിൽനിന്നുള്ള മൊത്ത വരുമാനത്തിന്‍റെ 3.5 മടങ്ങ്​ കൂടുതലാണ്​ ബി.ജെ.പിയുടെ ഈ വരുമാനം. 734.78 കോടിയാണ്​ ആറ്​ ദേശീയ പാർട്ടികൾ അവതരിപ്പിച്ച ഉറവിടം വെളിപ്പെടുത്താത്ത വരുമാനം.

ആദായ നികുതി റി​േട്ടണുകളിൽ കാണിച്ച ഉറവിടം വ്യക്തമാക്കാത്ത വരുമാനമാണ്​ ഇവ. 20,000ത്തിൽ താഴെ സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടതില്ല. ഇലക്​ടറൽ ബോണ്ടുകൾ, കൂപ്പൺ വിൽപ്പന, റിലീഫ്​ ഫണ്ട്​, മറ്റു വരുമാനങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും.