Skip to main content
Source
Deshabhimani
Author
Deshabhimani
Date
City
New Delhi

രാജ്യത്തെ എംഎൽഎമാരിൽ സമ്പന്നന്‍ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പരാ​ഗ് ഷാ. മുംബൈ ​ഗാഡ്കോപര്‍ ഈസ്റ്റ് എംഎൽഎയും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായ പരാ​ഗ് ഷായ്‌ക്ക്‌ 3,400 കോടി രൂപയുടെ ആസ്‌തിയുണ്ട്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് കണക്കുകള്‍ സമാഹരിച്ച് പുറത്തുവിട്ടത്. സമ്പന്ന എംഎൽഎമാരിൽ രണ്ടാം സ്ഥാനത്ത് കര്‍ണാടകയിലെ കോൺ​ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാറാണ്, ആസ്‌തി 1,413 കോടി.

ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബുനായിഡു (‌931 കോടി), മുന്‍മുഖ്യമന്ത്രി വൈ എസ് ജ​ഗന്‍മോഹന്‍ റെഡ്ഡി (757കോടി), കര്‍ണാടകയിലെ സ്വതന്ത്ര എംഎൽഎ കെ എച്ച് പുട്ടസ്വാമി ​ഗൗഡ (1267 കോടി), കര്‍ണാടകയിലെ കോൺ​ഗ്രസ് എംഎൽഎ പ്രിയകൃഷ്‌ണ (1156 കോടി), ടിഡിപി എംഎൽഎമാരായ പി നാരായണ (824 കോടി) എന്നിവരാണ് സമ്പന്നരിൽ മുന്നിൽ. സംസ്ഥാനം തിരിച്ച് എംഎൽഎമാരുടെ മൊത്തം ആസ്‌തി കണക്കാക്കിയാൽ കര്‍ണാടകയാണ് ഒന്നാമത്. 223 എംഎൽഎമാരുടെ മൊത്തം ആസ്‌തി 14179 കോടി.


abc