ഏറ്റവും കൂടുതൽ സംഭാവന നൽകിയത് പ്രുഡന്റ് തിരഞ്ഞെടുപ്പ് ട്രസ്റ്റാണ്-2668.46 കോടി. അസോസിയേഷൻ ഓഫ് ഡമക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) റിപ്പോർട്ടിലാണ് ഇക്കാര്യം.
2024-25 കാലത്ത് 228 വ്യാപാരസ്ഥാപനങ്ങൾ 3636.82 കോടി സംഭാവന നൽകി; വ്യക്തികൾ 187.62 കോടിയും. ഏറ്റവും കൂടുതൽ സംഭാവന നൽകിയത് എലിവേറ്റഡ് അവന്യൂ റിയാൽറ്റിയാണ്-500 കോടി. പിന്നാലെ ടാറ്റാ സൺസ് (308.13 കോടി), ടാറ്റാ കൺസൾട്ടൻസി സർവീസസ് (217.62 കോടി), മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ (175 കോടി) എന്നിങ്ങനെയാണ് കണക്ക്.
കേരളത്തിൽ ദേശീയ പാത തകർന്നതുമായി ബന്ധപ്പെട്ട് കരിമ്പട്ടികയിൽപ്പെട്ട കമ്പനിയാണ് മേഘ. സംഭാവനകളിൽ നിർമാണമേഖലയാണ് മുന്നിൽ- 1063.13 കോടി (27.78 ശതമാനം). റിയൽ എസ്റ്റേറ്റ് മേഖല 629.17 കോടി (16.44 ശതമാനം), വിവരസാങ്കേതിക-ടെലികമ്യൂണിക്കേഷൻ മേഖല-451.86 കോടി (11.81 ശതമാനം) എന്നിങ്ങനെ സംഭാവനനൽകി.
സംസ്ഥാനങ്ങളിൽ മഹാരാഷ്ട്രയാണ് സംഭാവനനൽകിയതിൽ മുന്നിൽ-1225.43 കോടി. തെലങ്കാന-358.25 കോടി, ഹരിയാണ-212.90 കോടി, പശ്ചിമ ബംഗാൾ-203.85 കോടി, ഗുജറാത്ത്-200.50 കോടി എന്നിങ്ങനെയാണ് കണക്കുകൾ. കേരളത്തിൽനിന്ന് 50 കോടിയാണ് സംഭാവനയായി പാർട്ടികൾക്ക് ലഭിച്ചത്.
